ചെങ്ങന്നൂർ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതം ആണ് മരണകാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചെങ്ങന്നൂർ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു.റെസ്ക്യൂ ഓഫീസർ ബിജുമോൻ ആണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഉദ്യോ​ഗസ്ഥനെ ഇ സി ജിയിൽ വ്യത്യാസം ഉണ്ടായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂർ കല്ലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.