video
play-sharp-fill

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്;  ഐജി പി വിജയന് സസ്പെന്‍ഷന്‍; നടപടി തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ നിന്ന് നീക്കിയ ശേഷം

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്; ഐജി പി വിജയന് സസ്പെന്‍ഷന്‍; നടപടി തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ നിന്ന് നീക്കിയ ശേഷം

Spread the love

സ്വന്തം ലേഖിക്ക

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്ക്വാഡിന്റെ തലവന്‍ ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.

എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെന്‍ഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

റിപ്പോര്‍ട്ടിന് മേലുള്ള തുടരന്വേഷണം പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാര്‍ നടത്തും. സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഐജി പി വിജയന്‍. എലത്തൂര്‍ ട്രെയിന്‍ ആക്രമണം നടന്ന ഉടന്‍ ഐജി പി വിജയന്‍ സ്ഥലത്തെത്തിയിരുന്നു.

പിന്നാലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന് ശേഷമാണ് എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

അന്വേഷണ ഘട്ടത്തില്‍ പൊലീസ് സേനയിലുണ്ടായ തര്‍ക്കമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം എന്നാണ് വിവരം. സംഭവത്തില്‍ ഗ്രേഡ് എസ്‌ഐയായ മറ്റൊരാള്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇത് സംബന്ധിച്ച ഉത്തരവ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കും.