play-sharp-fill
കുഞ്ഞിനെ പ്രസവിക്കണം;ഭര്‍ത്താവിന് പരോള്‍ അനുവദിക്കണം;അപേക്ഷയുമായി യുവതി

കുഞ്ഞിനെ പ്രസവിക്കണം;ഭര്‍ത്താവിന് പരോള്‍ അനുവദിക്കണം;അപേക്ഷയുമായി യുവതി

സ്വന്തം ലേഖകൻ

ഗ്വാളിയോർ: കഴിഞ്ഞ ഏഴുവർഷമായി ഗ്വാളിയോർ ജയിലിൽ കഴിയുന്ന ഭർത്താവിന് പരോൾ നൽകണമെന്ന് അഭ്യർഥനയുമായി യുവതി. തനിക്കര് ഒരു കുട്ടിയെ വേണമെന്നും അതിനാൽ ഭർത്താവിനെ പരോളിൽ വിടണമെന്നുമാണ് യുവതിയുടെ ആവശ്യം.

ശിവപുരി സ്വദേശിയായ യുവതിയാണ് അപേക്ഷയുമായി ഗ്വാളിയോർ ജയിൽ അധികൃതരെ സമീപിച്ചത്. ഭർത്താവ് ദാരാ സിംഗ് ജാതവ് എന്നയാൾ വിവാഹത്തിന് തൊട്ടുപിന്നാലെയാണ് കൊലപാതകക്കേസിൽ ജയിലിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അവന്റെ വിവാഹ ആഘോഷങ്ങൾ പോലും കഴിഞ്ഞിരുന്നില്ലെന്ന് പിതാവ് കരീം സിംഗ് ജാതവ് പറഞ്ഞത്. തനിക്കും രോഗിയായ ഭാര്യയ്ക്കും ഒരു കൊച്ചുമകനെ വേണമെന്നും അതിനായി മകനെ കുറച്ച് ദിവസത്തേക്ക് പരോൾ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. പരോളിനായുള്ള കത്ത് ശിവപുരം എസ് പിയുടെ പരിഗണനയ്ക്കായി അയച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തടവുകാരോടും ജയിൽ അധികൃതരോടും ഉള്ള പെരുമാറ്റം നല്ലതാണെങ്കിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏതൊരു തടവുകാരനും രണ്ട് വർഷം പൂർത്തിയാകുമ്പോൾ പരോളിന് അപേക്ഷിക്കാൻ കഴിയുമെന്ന് ജയിൽ സൂപ്രണ്ട് വിദിത് സിർവയ്യ പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ജില്ലാ കളക്ടറുടേതാണെന്നും സർവയ്യ പറഞ്ഞു.

Tags :