play-sharp-fill
ഡോക്ടറുടെ ആത്മഹത്യ; ബി.ജെ.പി എംപിക്കും പിതാവിനും എതിരെ  പ്രേരണകുറ്റം ചുമത്തി.

ഡോക്ടറുടെ ആത്മഹത്യ; ബി.ജെ.പി എംപിക്കും പിതാവിനും എതിരെ പ്രേരണകുറ്റം ചുമത്തി.

സ്വന്തം ലേഖകൻ

അഹ്മദാബാദ്: ഡോക്ടറുടെ ആത്മഹത്യയില്‍ ബി.ജെ.പി എം.പിക്കും പിതാവിനുമെതിരെ പ്രേരണക്കുറ്റം ചുമത്തി

ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ വെരാവല്‍ ടൗണില്‍ മൂന്നു മാസം മുമ്ബ് അതുല്‍ ചാഗ് എന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസിലാണ് പൊലീസ് നടപടി.ബി.ജെ.പിയുടെ ജുനാഗഡ് എം.പി രാജേഷ് ചുദാസമക്കെതിരെയും അദ്ദേഹത്തിന്‍റെ പിതാവ് നരന്‍ഭായിക്കെതിരെയുമാണ് വെരാവല്‍ സിറ്റി പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എം. ഇസ്രാനി പറഞ്ഞു. ഫെബ്രുവരി 12ന് വെരാവല്‍ ടൗണിലെ വീട്ടിലെ സീലിങ് ഫാനില്‍ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തകയായിരുന്നു. ഡോക്ടറുടെ മകന്‍ ഹിതര്‍ത്തിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.

വെരാവല്‍ മേഖലയിലെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു അതുല്‍. എം.പിയെയും പിതാവിനെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യ കുറിപ്പുണ്ടായിട്ടും കേസെടുക്കാന്‍ പൊലീസ് വിസ്സമതിച്ചതിനെ തുടര്‍ന്ന്, മകന്‍ ഗുജറാത്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags :