video
play-sharp-fill

Saturday, May 17, 2025
HomeUncategorizedസ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനം, വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ രാജകുടുംബത്തിലെ യുവതിയുടെ...

സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനം, വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ രാജകുടുംബത്തിലെ യുവതിയുടെ പരാതി

Spread the love

സ്വന്തം ലേഖകൻ

ഉത്തരാഖണ്ഡ്: ഭർത്താവ് ആഘോഷം നാരായണ സിംഗിനെതിരെ ഉത്തരാഖണ്ഡിലെ ബോലംഗീർ രാജകുടുംബത്തിൽ നിന്നുള്ള മുൻ പ്രധാനമന്ത്രി വി.പി. സിംഗിന്റെ കൊച്ചുമകളുമായ അദ്രിജ മഞ്ചാരി സിംഗ് ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഉത്തരാഖണ്ഡ് ഡി.ഐ. ജിയെ നേരിൽകണ്ടാണ് യുവതി പരാതി നൽകിയത്. തുടർന്ന് ഡിജിപി പരാതി ഡെറാഡൂണിലെ എ എസ് പിക്ക് പരാതി കൈമാറി.

അതേസമയം ഗുരുതരമായ ആരോപണമാണ് ഭർത്താവിനെതിരെ ഉയർന്നിരിക്കുന്നത്. തന്നെ കൊലപ്പെടുത്താൻ ഭർത്താവ് വാടക കൊലയാളിയെ ഏർപ്പാടാക്കി എന്ന ഗുരുതരായോപണവും യുവതി പരാതിയിൽ പറയുന്നുണ്ട്.ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അവർ അതിനെ ഗൗരവമായി പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു. നിരവധി തവണ പോലീസിനെ വിളിച്ചിട്ടും രക്ഷയില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് ഇടപെടാൻ കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് ഡിജിപിയെ സമീപിച്ചെന്നും ഇവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മുൻ പ്രധാനമന്ത്രി വി പി സിംഗിന്റെ കൊച്ചുമകൾ ആണ് ഇവർ ഇപ്പോൾ ഉത്തരാഖണ്ഡിലെ സ്വന്തം കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. അതേസമയം സംഭവത്തിൽ ആർക്കോസിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments