അന്താരാഷ്ട്ര നഴ്സ്സസ് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ നഴ്സ്സസ് വാരാഘോഷവും ഒപ്പം വാശിയേറിയ മത്സരങ്ങളുംനടന്നു
സ്വന്തം ലേഖകൻ
കോട്ടയം:അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു ജില്ലയിൽ നടക്കുന്ന നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി ചൊ വ്വാഴ്ച രാവിലെ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ കായിക മത്സരങ്ങൾ നടത്തി.
കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേ ഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.തങ്കച്ചൻ മാത്യു ഉദ്ഘാടനം ചെയ്തു. തോട്ടക്കാട് എഫ്എച്ച്സിയിലെ നഴ്സി ഗ് സൂപ്രണ്ട് ആൻസമ്മ വർഗീസ്, കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റും, മെഡിക്കൽ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ മുൻ മേധാവിയുമായ ഡോ. വി സി അലക്സ് എന്നിവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ജിഎച്ചി ലെ സീനിയർ നഴ്സിംഗ് ഓഫീസർ കെ വി സിന്ധു സ്വാഗ തവും, സ്പോർട്സ് കൺവീനർ ജെ രതീഷ് ബാബു നന്ദിയും പറഞ്ഞു.
ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലയിലെ നഴ്സുമാരും നഴ്സിംഗ് വിദ്യാർത്ഥികളും വാശിയേറിയ മത്സരം കാഴ്ച്ച വെച്ചു. ബുധനാഴ്ച രാവിലെ 10ന് എം ടി സെമിനാരി സ്കൂളിൽ വെച്ച് കലാമത്സരങ്ങൾ നടക്കും.