
സ്വന്തം ലേഖിക
മലപ്പുറം: താനൂര്‍ ബോട്ട് ബോട്ട് അപകടത്തില്‍ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച.
നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാന്‍ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. അതിനിടെ, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉന്നതല യോഗം വിളിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉള്‍നാടന്‍ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനുമുള്ള കര്‍ശന വകുപ്പുകള്‍ ഉള്‍പ്പെടുന്ന 2021ലെ ഇന്‍ലാന്‍ഡ് വെല്‍സ് ആക്ട്, നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ട തുറമുഖ വകുപ്പ്, ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ട മരി ടൈം ബോര്‍ഡ്.
എല്ലാം ഉണ്ടായിട്ടും സകല നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് താനൂര്‍ സ്വദേശി നാസറിന് എങ്ങനെയാണ് അറ്റ്ലാന്റിക് എന്ന ബോട്ട് തൂവല്‍ തീരത്ത് സര്‍വീസിന് ഇറക്കാന്‍ കഴിഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം.
അനുവദനീയമായതില്‍ അധികം ആളുകളെ കയറ്റി അപകടകരമായ രീതിയില്‍ ബോട്ട് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തില്‍ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.