play-sharp-fill
സംഘം ചേർന്നുള്ള മർദ്ദനത്തിൽ  യുവാവ് മരിച്ചു

സ്വന്തം ലേഖകൻ
കിളിമാനൂര്‍: സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. ചെങ്കിക്കുന്ന്, കുറിയിടത്തു കോണം, ചരുവിള പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്കരന്‍ (45) ആണ് മരിച്ചത്. സംഭവത്തില്‍, സുജിത് എന്നയാളെ നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
കുറിയിടത്ത് കോണം മേലേമഠത്തിനു സമീപം ഞായറാഴ്ച രാതി എട്ടോടെയാണ് സംഭവം നടന്നത്. പുഷ്കരനും മകന്‍ ശിവയും ബൈക്കില്‍ ബന്ധു വീട്ടില്‍ പോയി മടങ്ങിയെത്തിയതായിരുന്നു. ബൈക്ക് വയ്ക്കുന്നതിനായി പുഷ്കരന്‍ കുറിയിടത്ത് മഠത്തിന് സമീപത്തേക്കും മകന്‍ വീട്ടിലേക്കും പോയി. ഈ സമയം പുഷ്കരന്‍റെ ബന്ധു വേണുവും ഇവിടെ എത്തിയിരുന്നു. വേണുവും പുഷ്കരനും സംസാരിച്ച്‌ നില്‍ക്കവെ ഇവരുടെ അടുത്തേക്ക് സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കള്‍ ഗ്ലാസ് എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് യുവാക്കളുമായി വേണുവും പുഷ്കരനും വാക്കു തര്‍ക്കമായി. ഇതില്‍ കുപിതരായ യുവാക്കള്‍ വേണുവിനെ ആദ്യം തല്ലിച്ചതക്കുകയും തുടര്‍ന്ന് പുഷ്ക്കരനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍, സുജിത് എന്നയാളെ നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.