സല്‍മാനെ ഗുണ്ടയാക്കി കത്രീന; സെറ്റില്‍ വരുത്തിച്ച് മറ്റുള്ളവരോട് വഴക്കിടീപ്പിക്കും! വെളിപ്പെടുത്തല്‍.
സ്വന്തം ലേഖകൻ
ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് കത്രീന കൈഫും സല്മാന് ഖാനും. ഓണ്‍ സ്ക്രീനിലെ ഈ ഹിറ്റ് ജോഡി ജീവിതത്തിലും പ്രണയത്തിലായപ്പോള്‍ ആരാധകരും അത് ആഘോഷമാക്കി മാറ്റുകയായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. ഇപ്പോഴിതാ കത്രീന-സല്മാന് പ്രണയം വീണ്ടും ചര്‍ച്ചയായി മാറുകയാണ്. പഴയൊരു വാര്‍ത്തയാണ് അതിന് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കത്രീനയെക്കുറിച്ച് 2007 ല്‍ മുംബൈ മിററില്‍ വന്നൊരു വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. കത്രീനയ്ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. തന്റെ കാമുകനായ സല്മാന് ഖാനെ കത്രീന മുതലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കത്രീന നായികയായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റില്‍ പ്രവര്‍ത്തിച്ചവരാണ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
സെറ്റില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലും കത്രീന തന്റെ കാമുകനായ സല്മാന് ഖാനെ വിളിക്കുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
അതുകൊണ്ട് തന്നെ എല്ലാവര്ക്കും കത്രീനയെ ഭയമായിരുന്നു. കത്രീനയെ അസ്വസ്ഥയാക്കിയാല് അവര്‍ സല്മാന് ഖാനെ വിളിച്ച് പരാതിപ്പെടും. ഒരിക്കല്‍ കത്രീനയും കോസ്റ്റിയും ഡിസൈനറും തമ്മില്‍ തകര്‍ക്കമായി. വസ്ത്രം കത്രീനയ്ക്ക് ഫിറ്റാകുന്നില്ല. താരത്തിന് പെട്ടെന്ന് തടി കൂടിയതാണ് കാരണമെന്ന് ഡിസൈനര്‍ പറഞ്ഞു. എന്നാലത് കത്രീനയ്ക്ക് ഇഷ്ടപ്പെട്ടു.
അവര്‍ അപ്പോള്‍ തന്നെ സല്മാന് ഖാനെ വിളിക്കുകയും കരയുകയും പറയുകയും ചെയ്തു. ഉടനെ തന്നെ സല്മാന് ഖാന് സിനിമയുടെ സെറ്റിലെത്തിയെന്നും ഡിസൈനറോട് ദേഷ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രീനയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ട്രീറ്റ് ചെയ്തില്ലെന്ന പേരില്‍ സല്മാന് ഖാന്റെ ദേഷ്യത്തിന് പലരും പാത്രമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കത്രീനയോട് സംസാരിക്കാന്‍ തന്നെ തങ്ങള്‍ക്ക് ഭയമായിരുന്നുവെന്നാണ് നമസ്തെ ലണ്ടനില്‍ സ്പോട്ട് ബോയ് ആയി പ്രവര്‍ത്തിച്ച യുവാവ് പറയുന്നത്.