play-sharp-fill
ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ കയറി മാല മോഷ്ടിച്ച യുവാവ് പിടിയിൽ

ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ കയറി മാല മോഷ്ടിച്ച യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

ട്രെയിനിലെ വനിത കംപാര്‍ട്ട്‌മെന്റില്‍ കയറി യാത്രക്കാരിയുടെ രണ്ട് പവന്‍ മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.പാലക്കാട് ചെര്‍പ്പുളശ്ശേരി മാരായമംഗലം സ്വദേശി ഷാഫിയെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് പിടികൂടിയത്. ഏപ്രില്‍ 30 ന് രാത്രി 9.30ന് പുറപ്പെട്ട ഷൊര്‍ണൂര്‍ നിലമ്ബൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷൊര്‍ണൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പോയിരുന്ന നിലമ്ബൂര്‍ ചന്തക്കുന്ന് സ്വദേശിനി ഷീജയുടെ മാലയാണ് ഷാഫി കവര്‍ന്നത്. ചെറുകരയില്‍ നിന്നു ട്രെയിനില്‍ കയറിയ ഷാഫി വനിതാ കംപര്‍ട്ട്മെന്റില്‍ ഷീജയും കുടുംബവും യാത്ര ചെയ്തിരുന്ന സീറ്റിനു സമീപം ഇരിക്കുകയായിരുന്നു.തുടര്‍ന്ന് തുവ്വൂര്‍ സ്റ്റേഷന്‍ എത്തും മുന്‍പു മാല പൊട്ടിച്ചെടുത്ത് ഷാഫി തീവണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഷീജയുടെ പരാതിയില്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുവൂര്‍ സ്റ്റേഷനു സമീപത്തു നിന്നു സംശയം തോന്നിയ ചില യുവാക്കള്‍ ഷാഫിയെ തടയുകയും ഫൊട്ടോകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ഫോട്ടോകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷാഫി പിടിയിലായത്.