
ട്രാന്‍സ്‌മാന്‍ പ്രവീണ്‍നാഥിന്റെ ഭാര്യയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്‌മ
സ്വന്തം ലേഖകൻ
തൃശൂര്‍: ട്രാന്‍സ്‌മാന്‍ പ്രവീണ്‍നാഥിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ ഭാര്യയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച് അവശയായ നിലയില്‍ പ്രവീണ്‍നാഥിന്റെ ഭാര്യ റിഷാന ഐഷുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തൃശൂരിലെ പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയില്‍ ഇന്നലെ രാവിലെയാണ് പ്രവീണ്‍നാഥിനെ കണ്ടത്.
പാറ്റ ഗുളിക കഴിച്ച് അവശയായ നിലയില്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തൃശൂരിലെ പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയില്‍ ഇന്നലെ രാവിലെയാണ് പ്രവീണ്‍ നാഥിനെ കണ്ടത്. തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളടക്കം ഉത്തരവാദികളാണെന്നും ഇവര്‍ക്കെതിരെ നിയമനടപടി വേണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്‌മ ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്‌ക്കും പരാതി നല്‍കി. കഴിഞ്ഞ പ്രണയദിനത്തില്‍ വിവാഹിതരായ പ്രവീണും റിഷാനയും തമ്മില്‍ പിരിയുകയാണെന്നതരത്തില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നതില്‍ പ്രവീണ്‍ ദു:ഖിതനായിരുന്നു. ഒപ്പം രൂക്ഷമായ സൈബര്‍ ആക്രമണവുമുണ്ടായി. ഇത് നുണപ്രചാരണമാണെന്നുകാട്ടി പ്രവീണ്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയിരുന്നു.
‘ഞാനും എന്റെ ഭാര്യയും ബന്ധം വേര്‍പിരിഞ്ഞു എന്ന ഓണ്‍ലൈന്‍ ന്യൂസ് ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. ഇനി ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞുവെന്ന ന്യൂസ് പ്രചരിപ്പിക്കരുത്. ഞങ്ങള്‍ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ.’ എന്നായിരുന്നു പോസ്റ്റ്. മിസ്‌റ്റര്‍ കേരള ട്രാന്‍സ്‌മാന്‍ ബോഡി ബില്‍ഡറാണ് പ്രവീണ്‍ നാഥ്. മുന്‍ മിസ് മലബാറാണ് റിഷാന ഐഷു