കൊല്ലം പുനലൂരിൽ നേഴ്സിനുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ; ​ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഭർത്താവ് ബിബിൻ രാജു.

ഇന്ന് വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.താലൂക്ക് ആശുപത്രിയിലെ നേഴ്സ് ആണ് നീതു. സിറിഞ്ചിൽ നിറച്ച ആസിഡ് ആണ് മുഖത്തേക്ക് ഒഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് ആശുപത്രിയിലെ വനിതാ ഹോസ്റ്റലിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ ആധാർ വാങ്ങാനാണ് ഭർത്താവ് ആശുപത്രിയിൽ എത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സിറിഞ്ചിൽ കരുതിയിരുന്ന ആസിഡ് നീതുവിന്റെ മുഖത്തേക്ക് ചീറ്റി ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി. നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.