വഴിയാത്രക്കാരന്‍റെ കൈ ഹാൻഡിലിൽ തട്ടി..! നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു..! തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു..!

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം കാലടി കുളത്തറ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും സരസ്വതിയുടെയും മകന്‍ ജി.എസ്. ബൈജു(56) ആണ് മരിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നഗരസഭ കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജുവിന്റെ സഹോദരനാണ് ബൈജു.

വെളളിയാഴ്ച രാത്രി ഏഴരയോടെ കോവളം ബീച്ച് റോഡിൽ അപ്‌സരാ തിയേറ്റർ ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ബൈജു കമ്പനിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണാൻ പോകുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനെ മറികടന്ന് എത്തിയ വഴിയാത്രക്കാരനായ യുവാവിന്റെ കൈബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് ബൈക്കോട് കൂടി മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് റോഡിൽ തലയിടിച്ചാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group