വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ അമ്മയ്ക്കൊപ്പമെത്തി..! 11കാരിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം..! 55കാരന് അഞ്ച് വർഷം കഠിനതടവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

കുഞ്ഞിമംഗലം സ്വദേശി പിഎംരമേശനെ (55) ആണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 സെപ്റ്റംബര്‍ 8ന് വൈകിട്ടായിരുന്നു സംഭവം. വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ അമ്മയോടൊപ്പം വന്ന 11 വയസ്സുകാരിയെ, രമേശന്‍ തന്റെ വീട്ടിലേക്ക് എടുത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

പയ്യന്നൂര്‍ എസ്‌ഐ ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. വാദിഭാഗത്തിനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.