സ്വന്തം ലേഖിക
മുംബൈ: ഷാരൂഖ് ഖാന്റെ പരസ്യചിത്രം സംവിധാനം ചെയ്ത് മകന്‍ ആര്യന്‍ ഖാന്‍.
ഡെവിള്‍ എക്സ് ( D’yavol X) എന്ന ബ്രാന്റിന്റെ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്.
ആര്യനും ഈ കമ്പനിയില്‍ പങ്കാളിത്തമുണ്ട്.
ആര്യന്‍ ഖാന്‍ തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
മുന്‍പ് ഈ പരസ്യചിത്രത്തിന്റെ വിവരങ്ങള്‍ ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ ഇന്‍സ്റ്റാഗ്രം സ്റ്റോറിയില്‍ പങ്കുവച്ചിരുന്നു. നീല ഷര്‍ട്ടില്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന ആര്യന്‍ ഖാന്‍റെ ചിത്രമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഈ പരസ്യത്തിന്‍റെ ടീസര്‍ ആര്യന്‍ ഖാന്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പരസ്യം പുറത്തുവിട്ടിരിക്കുകയാണ് D’yavol X. ഇവരുടെ ഇന്‍സ്റ്റാഗ്രം പേജിലാണ് പരസ്യചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ഷാരൂഖ് ഖാനും ആര്യന്‍ ഖാനും ഇതില്‍ അഭിനയിക്കുന്നുണ്ട്. നിരവധി പേരാണ് ആര്യന്‍ ഖാന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.