
ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു; നഷ്ടമായത് ക്ഷേത്രം ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രിയങ്കരിയായിരുന്നു പിടിയാന
സ്വന്തം ലേഖകൻ
കോട്ടയം: ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.
80 വയസ്സിൽ കുറയാതെ പ്രായം ഉണ്ട് കുസുമത്തിന്. തേക്കടിയിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ 1993 ൽ ആണ് ചെറുവള്ളിയിൽ നടയിരുത്തുന്നത് അന്ന് മുതൽ ഇന്ന് വരെ ചെറുവള്ളിക്കാരുടെ അഭിമാനമായിരുന്നു കുസുമം. ഒരു വർഷം മുൻപ് പത്തും നൂറും എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്നു കുസുമം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം ആറ് മാസത്തോളം വളരെ മോശം അവസ്ഥയിൽ ആയിരുന്നു. ഈ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അവശത മാറി നടന്നിരുന്നു .അതേസമയം, കുസുമത്തിന് ദേവസ്വം ബോർഡ് ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു.
Third Eye News Live
0