play-sharp-fill
‘എഴുന്നേറ്റ് ജോലിക്ക് പോടാ‘..! ഉറക്കത്തിലായിരുന്ന 11കാരന്റെ മുഖത്തടിച്ചു; മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്ക്; പിതാവ് അറസ്റ്റിൽ

‘എഴുന്നേറ്റ് ജോലിക്ക് പോടാ‘..! ഉറക്കത്തിലായിരുന്ന 11കാരന്റെ മുഖത്തടിച്ചു; മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്ക്; പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം:ഉറക്കത്തിലായിരുന്ന 11കാരനായ മകന്റെ മഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്.

‘എഴുന്നേറ്റ് ജോലിക്ക് പോടാ‘- എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പൊലീസിൽ പരാതിയും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷ് 11കാരനായ മകനെ നിന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പൊലീസ് വ്യക്തമാക്കി. രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്.

ഭീതിയോടെയാണ് വീട്ടിൽ കഴിയുന്നതെന്ന് രാജേഷിന്റെ മാതാപിതാക്കൾ പറയുന്നു.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജെജെ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു