വീട് പൊളിക്കുന്നതിനിടെ മൺ ചുമരിടിഞ്ഞുവീണ് അപകടം;ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു; 3 കുട്ടികൾക്ക് പരിക്ക്..!

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമരിടിഞ്ഞുവീണ് ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് മരിച്ചത്.

ഇന്നലെ കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം.അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. ചുമർ പൊളിച്ചുനീക്കുന്നതിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായി പരിക്കേറ്റ ആദിലിനെ (8) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ജസ ഫാത്തിമയുടെ സഹോദരി ലിൻസ മെഹറിൻ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

തൊഴിലാളികള്‍ വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില്‍ ചുവര് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് പുറത്ത് അഞ്ച് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു.ഈ കുട്ടികളുടെ ദേഹത്താണ് ചുവര് പതിച്ചത്.

അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്. കുപ്പം എം.എം.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.