
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി രണ്ടു ദിവസമായി രാത്രിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ നിരവധി രോഗികള്‍ ദുരിതത്തിലായി .ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് രാത്രികാല സേവനം മുടങ്ങിയത്. രാത്രികാലങ്ങളില്‍ പ്രദേശത്ത് സ്വകാര്യ ലബോറട്ടറികളും പ്രവർത്തിക്കാതിരുന്നതിനാൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയവര്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ദുരിതത്തിലായി.
രാവിലെ രക്തപരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാനെത്തിയവര്‍ മണിക്കൂറുകൽ കാത്തു നില്‍ക്കേണ്ടി വന്നു. ഒന്പത് ജീവനക്കാരുള്ള ലബോറട്ടറയില്‍ ഒരു താത്കാലിക ജീവനക്കാരിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മറ്റൊരാൾ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതാണ് രാത്രിയില്‍ ലബോറട്ടറി പ്രവര്‍ത്തിക്കാന്‍ കഴിയാതായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, മറ്റ് ജീവനക്കാരുണ്ടായിട്ടും ലബോറട്ടറി പ്രവര്‍ത്തിക്കാത്തതിലാണ് പ്രതിഷേധമുയരുന്നത്. ഇപ്പോള്‍ രണ്ട് ദിവസത്തേക്കാണ് ലബോറട്ടറിയിലെ രാത്രികാല സേവനം നിര്‍ത്തിവച്ചിരിക്കുന്നത്. എന്നാല്‍ വരുംദിവസങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം രാത്രികാല സേവനം മുടങ്ങുമെന്നാണ് അശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇന്നു മുതല്‍ തിങ്കളാഴ്ച വരെ രാത്രികാല സേവനം തുടര്‍ച്ചയായി ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



