എ കെ പി എൽ എ സംസ്ഥാന പ്രതിനിധി സമ്മേളനം 2023 ഏപ്രിൽ 12ന് തിരുവനന്തപുരത്ത്; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം:
ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (AKPLA) സംസ്ഥാന പ്രതിനിധി സമ്മേളനം 2023 ഏപ്രിൽ 12ന് തിരുവനന്തപുരം പാണക്കാട്ട് ഹാളിൽ വച്ച് നടത്തും.

എ കെ പി എൽ എ സംസ്ഥാന വൈസ് പ്രസിഡന്റ് എം പി ജോർജ് പതാക ഉയർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുകയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്യും.

വിരമിക്കുന്ന സംസ്ഥാന ജില്ലാ നേതാക്കൾക്ക് അനുമോദനം, സെമിനാർ അവതരണം, നേതൃത്വ പരിശീലനം എന്നിവ നടത്തപ്പെടും.

ബി. അശോക് കുമാർ (റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ തിരുവനന്തപുരം ), സൈനുദ്ദീൻ പി എ, അരുൺ ജോസ്, സജി തോമസ്, ജിൻസി ജോസഫ്, കെ സി ജോർജ്, അനിൽ ചെമ്പകശ്ശേരി, സാജ് കുമാർ ഐ ജി, എം. പി ജോർജ്, ബിജു വെട്ടിക്കുഴി, ബെന്നി വർഗീസ്, ജോസി എ. എസ്., ബിനി ഇ എം എന്നിവർ പ്രസംഗിക്കും.