play-sharp-fill
ചേട്ടൻ ചതിച്ചു: അംബാനി പാപ്പരാകുന്നു: കമ്പനികൾ പലതിനും പൂട്ടു വീണു; പാപ്പർ സ്യൂട്ട് ഫയൽ ചെയ്യാനൊരുങ്ങി അംബാനി; ബിജെപി സഹായം ചേട്ടന്; കോൺഗ്രസ് ഭരണത്തിലെത്താതെ രക്ഷയില്ലെന്ന് അനുജൻ

ചേട്ടൻ ചതിച്ചു: അംബാനി പാപ്പരാകുന്നു: കമ്പനികൾ പലതിനും പൂട്ടു വീണു; പാപ്പർ സ്യൂട്ട് ഫയൽ ചെയ്യാനൊരുങ്ങി അംബാനി; ബിജെപി സഹായം ചേട്ടന്; കോൺഗ്രസ് ഭരണത്തിലെത്താതെ രക്ഷയില്ലെന്ന് അനുജൻ

സ്വന്തം ലേഖകൻ

മുംബൈ: അനിലിന്റെ മൊബൈൽ ബിസിനസ് രംഗത്തേയ്ക്ക് ജിയോയുമായി ചേട്ടൻ അംബാനി എത്തിയതോടെ പാപ്പർ സ്യൂട്ട് ഫയൽ ചെയ്യാനൊരുങ്ങി ബിസിനസ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന അനിൽ അംബാനി. 
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനിയാണ് പാപ്പർ സ്യൂട്ട് ഫയൽ ചെയ്യുന്നത്. ബിജെപിയുടെ സഹായം മുഴുവൻ ചേട്ടൻ മുകേഷ് അംബാനിയ്ക്ക് മാത്രം പോകാൻ തുടങ്ങിയതോടെ അനിൽ അംബാനിയുടെ ബാധ്യതകൾ ഇരട്ടിയായി വർധിച്ചത്. 
 അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസാണ് വരുമാനത്തിനു മുകളിൽ കടം കയറിയതിനെ തുടർന്ന് പാപ്പർ സ്യൂട്ട് ഫയൽ ചെയ്യുന്നത്. 
കമ്പിനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാൻ പണമില്ലെന്നും പാപ്പർ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയർമാൻ അനിൽ അംബാനി വ്യക്തമാക്കുന്നത്.
2017 ജൂൺ രണ്ടിനാണ് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടർന്ന് പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ടെലികോം രംഗത്ത് നിന്ന് പൂർണ്ണമായും പിൻമാറാനും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. 
18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടർന്ന് കമ്പനി പാപ്പർ നടപടികളിലേക്ക് കടക്കാൻ തീരുമാനിക്കുകയാണെന്നാണ് റിലയൻസ് കമ്യൂണിക്കേഷൻസ് വ്യക്തമാക്കുന്നത്. കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്ബനിയുടെ മൊബൈൽ ബിസിനസ്, സ്പെക്ട്രം, മൊബൈൽ ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ ശൃംഖല എന്നിവ മുകേഷ് അംബാനിയുടെ ജിയോ ഏറ്റെടുത്തിരുന്നു.
45,000 കോടി രൂപയുടെ കടബാധ്യതയുള്ള റിലയൻസ് കമ്യൂണിക്കേഷൻസിന് രക്ഷപ്പെടാനുള്ള അവസാന അവസരം കൂടിയായിരുന്നു ഇത്. റിലയൻസിന്റെ ഡിടിഎച്ച് ബിസിനസായ ബിഗ് ടിവി കടബാധ്യത കാരണം 2017ൽ പൂട്ടിയിരുന്നു.2017 ജൂൺ രണ്ടിന് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടർന്ന് പതിയെ പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ കമ്ബനി തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ സെപ്തംബറിൽ ടെലികോം രംഗത്ത് നിന്ന് പൂർണമായും പിൻമാറാനും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. 18 മാസം കഴിഞ്ഞിട്ടും കമ്ബനിക്ക് ലാഭമുണ്ടാകാതിരുന്നതിനെ തുടർന്നാണ് പാപ്പർ നടപടികളിലേക്ക് കടക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.ഇന്ത്യയിൽ ടെലികോം നിരക്കുകൾ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയ കമ്ബനിയാണ് അനിൽ അംബാനിയുടെ റിലയൻസ്. എന്നാൽ സഹോദരൻ മുകേഷ് അംബാനിയുടെ ജിയോ മൊബൈലിന്റെ വരവോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് വൻ തകർച്ചയെ നേരിടുകയായിരുന്നു.