
ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ബസില്‍ ലഹരിമരുന്ന് കടത്ത്; യുവാവും യുവതിയും അങ്കമാലിയില്‍ പിടിയില്‍; കുടുക്കിയത് മൊബൈല്‍ ഫോണ്‍
സ്വന്തം ലേഖിക
കൊച്ചി: ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ബസില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവും യുവതിയും അങ്കമാലിയില്‍ പിടിയില്‍.
ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയില്‍ വച്ച് ബസില്‍ നിന്ന് പിടികൂടിയത്.
Third Eye News Live
0