മണ്ണെണ്ണ ഉള്ളില്‍ ചെന്ന് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; നാലു പരീക്ഷകൾ എഴുതിയതിനുശേഷമുള്ള വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടി കുടുംബം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർകോട്: മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്താംക്ലാസ് വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. പെരുമ്പള ചാല സ്വദേശി കടവത്ത് ഹൗസിൽ അഷറഫ് – ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു. നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വിഷയത്തില്‍ എഴുതിയതിന് ശേഷമാണ് അപ്രതീക്ഷിത വിടവാങ്ങല്‍. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: അഫീല, ഫാത്വിമ.