video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeMainആനപ്പേടിയില്‍ ആറളം ഫാം; എട്ട് വര്‍ഷത്തിനിടെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 12 പേര്‍; തുരത്താന്‍...

ആനപ്പേടിയില്‍ ആറളം ഫാം; എട്ട് വര്‍ഷത്തിനിടെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 12 പേര്‍; തുരത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച്‌ വനംവകുപ്പ് നടപടി; തീരുമാനമാകാതെ ആനമതില്‍ നിര്‍മ്മാണം….

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: എട്ട് വര്‍ഷത്തിനിടയില്‍ 12 പേരെ ആന ചവിട്ടിക്കൊന്ന ആറളം ഫാമില്‍ ജനജീവിതം ഇപ്പോള്‍ ദുസ്സഹമാണ്.

കാട്ടാനകളെ പേടിച്ച്‌ പലരും വീട് പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ആനകളെ തുരത്താന്‍ ഇന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച്‌ വനംവകുപ്പ് നടപടി തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ആനമതില്‍ നിര്‍മ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ആകാത്തതിനാല്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. ആറളം ഫാില്‍ ജനവാസമേഖലയേത് കാട് ഏത് എന്ന് ചോദിച്ചാല്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല. ആള്‍താമസമുള്ള ബ്ലോക്കുകളെല്ലാം കാടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റ് രഘു മരിച്ചത് വീടിന് ഏതാനും മീറ്റര്‍ അകലെയാണ്. ഈ കാട് വെട്ടിത്തെളിക്കാന്‍ പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല.

ഫാമിലെ പ്രധാന ജനവാസമേഖലയിലെല്ലാം ഇപ്പോള്‍ കാട്ടാനയുണ്ട്. 50 ല്‍ കൂടുതല്‍ ആനകള്‍ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. കശുവണ്ടി സീസണായതിനാല്‍ ആനകള്‍ കൂട്ടത്തോടെ ഫാമില്‍ വിലസുകയാണ്.

പ്രതിഷേധം കണക്കിലെടുത്ത് ആനകളെ തുരത്താന്‍ ഇന്ന് മുതല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് ഫോറസ്റ്റേ റേഞ്ച് ഓഫീസര്‍ അറിയിക്കുന്നത്. എന്നാല്‍ ഇങ്ങനെ തുരത്തിലായും ഫലം ഉണ്ടാകുമോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പൊന്നും നല്‍കാനാകില്ല.

ആനമതില്‍ നിര്‍മാണമാണ് ഏക പോംവഴി. പത്തര കിലോമീറ്റര്‍ ആനമതില്‍ പണിയാല്‍ 51 കോടിരൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ധനവകുപ്പിന് മുന്നിലാണ്. ഭരണാനുമതി ലഭിച്ച്‌ ടെണ്ടര്‍ വിളിച്ച്‌ വേണം നിര്‍മ്മാണം. തുടങ്ങാന്‍ അതിന് മാസങ്ങള്‍ വേണ്ടിവരും. ചുരുക്കത്തില്‍ ഫാമിലെ ആനപ്പേടിയ്ക്ക് ഉടന്‍ ശമനമാകില്ലെന്ന് ഉറപ്പാണ്.

Previous article
മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ച സംഭവം; പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു സ്വന്തം ലേഖകൻ കോട്ടയം : മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ചതിനുപിന്നാലെ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. പാറവിള സെൽവരാജ് (78) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24-ന് രാത്രിയിൽ വീട് കത്തി ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. ഭാര്യ മേരി വീടിന് തീപിടിച്ചപ്പോൾത്തന്നെ മരണമടഞ്ഞിരുന്നു. മക്കൾ: ബിനു, ബിനീഷ്. മരുമക്കൾ: സൗമ്യ, ലോഹിയ. സംസ്കാരം ഞായറാഴ്ച 2.30-ന് മണിമല ഹോളി മാഗി പള്ളി സെമിത്തേരിയിൽ
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments