play-sharp-fill
തിരുനക്കരയിൽ ഇന്ന് 2 മണിക്ക് ഉൽസവബലി ദർശനം

തിരുനക്കരയിൽ ഇന്ന് 2 മണിക്ക് ഉൽസവബലി ദർശനം

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 7.30 – 10 വരെ ശ്രീബലി എഴുന്നള്ളിപ്പ്.

ഉച്ചകഴിഞ്ഞ് 2ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6ന് ദീപാരാധന, രാത്രി 9ന് വിളക്ക് എഴുന്നള്ളിപ്പ്. ശിവശക്തി കലാവേദിയില്‍ രാവിലെ 9 മുതല്‍ ഭാഗവതപാരായണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 12ന് സര്‍പ്പംപാട്ട്, 1ന് തിരുവാതിര, 2ന് സംഗീതസദസ്, വൈകിട്ട് 4ന് ഭരതനാട്യം, 6ന് സംഗീതസദസ്, 7ന് നൃത്തപരിപാടി, 8ന് കുച്ചിപ്പുടി, രാത്രി 10 മുതല്‍ കഥകളി – കീചകവധം.

തിരുനക്കരയപ്പന്റെ ഭക്തർക്ക് ഉൽസവബലി ദര്‍ശനം പുണ്യമെന്ന വിശ്വാസമാണുള്ളത്.
മീനമാസത്തിലെ പൈങ്കുനി ഉത്സവക്കാലത്ത് ദേശവഴികളിലെ ഭക്തര്‍ എവിടെ ആയാലും നാട്ടിലെത്തി ഒരു ദിവസമെങ്കിലും സര്‍വാലങ്കാരങ്ങളോടെ നടക്കുന്ന ഉത്സവബലിയില്‍ പങ്കെടുത്ത് അനുഗ്രഹം തേടുക പതിവുണ്ട്

മൂലബിംബത്തില്‍നിന്ന് ചൈതന്യം ആവാഹിച്ച്‌ വിധിപ്രകാരം നാലമ്പലത്തില്‍ നടക്കുന്ന ചടങ്ങുകളും പ്രദക്ഷിണമായിവന്ന് പുറത്തെ ബലിക്കല്ലുകളിലെ തര്‍പ്പണവും അതിവിശിഷ്ട സങ്കല്പമുള്ള ഉത്സവബലി ചടങ്ങാണ്. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ നിരവധി സഹകാര്‍മികരുടെ പങ്കാളിത്തത്തോടെയാണ് ഉത്സവബലി കര്‍മങ്ങള്‍