നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ; പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമെന്ന് അസ്‌ലെ തോജെ

നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ; പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമെന്ന് അസ്‌ലെ തോജെ

സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ ഭരണനയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവും ആക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്നും തോജെ പറഞ്ഞു. ‘‘മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിവുണ്ട്. പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമാണ്’’ – തോജെ കൂട്ടിച്ചേർത്തു.

2018ൽ, രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് വിഖ്യാതമായ ‘സോൾ’ സമാധാന പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു. സോൾ പുരസ്കാരം നേടിയ പലരും പിന്നീട് നൊബേൽ സമാധാന പുരസ്കാരവും നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group