
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തീയിട്ട് നശിപ്പിച്ച് അജ്ഞാതന്‍; വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം അക്രമി ഓടി രക്ഷപ്പെട്ടതായി സി സി ടി വി ദൃശ്യങ്ങൾ; കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തീയിട്ട് നശിപ്പിച്ച് അജ്ഞാതന്‍. വെഞ്ഞാറംമൂട് വലിയകട്ടയ്ക്കാല്‍ സ്വദേശി മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചത്.
വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഒരു യുവാവ് കാറുകളുടെ മുകളിലേക്ക് ഇന്ധനം ഒഴിക്കുന്നതും തീയിട്ട ശേഷം ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം സിസിടിവിയില്‍ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചു. വീട്ടുകാരും അയല്‍ വാസികളും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
സംഭവത്തെ തുടര്‍ന്ന് വെഞ്ഞാറംമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.