
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
വയനാട്: വയനാട്ടിൽ
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘം.
തൊണ്ടര്നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായാണ് വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസില്‍ വിവരം നല്‍കിയത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം.
സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും. കോളനിയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ വീട്ടിലെ പലചരക്ക് സാധനങ്ങള്‍ കൊണ്ടുപോയതായും ശശി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :