play-sharp-fill
കോണ്‍ഗ്രസിൽ അനുനയ നീക്കവുമായി കെ സി വേണുഗോപാൽ; കെ സുധാകരനെയും,എം പിമാരെയും ചർച്ചക്ക് വിളിച്ചു

കോണ്‍ഗ്രസിൽ അനുനയ നീക്കവുമായി കെ സി വേണുഗോപാൽ; കെ സുധാകരനെയും,എം പിമാരെയും ചർച്ചക്ക് വിളിച്ചു

സ്വന്തം ലേഖകൻ

ദില്ലി:കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും,എം പിമാരെയും കെ സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു.

നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നൽകിയിരുന്നു. ഇതാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയത്. എംപിമാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകുന്നേരം ചര്‍ച്ച നടന്നേക്കും.മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു.

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. അച്ചടക്ക വിഷയമായതിനാല്‍ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും നേതാക്കളും.

ഇരുവര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പോലും കെപിസിസി നേതൃത്വം അവസരം നല്‍കിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായ എം.കെ രാഘവനും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരനും ഇടഞ്ഞു നില്‍ക്കുന്നത് കേന്ദ്ര നേതൃത്വത്തിനും തലവേദനയാണ്.ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിരിക്കുന്നത്.