ബ്രഹ്മപുരത്തെ മാലിന്യ പുക; കൊച്ചിയില്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; നടപടി വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ

ബ്രഹ്മപുരത്തെ മാലിന്യ പുക; കൊച്ചിയില്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; നടപടി വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ

സ്വന്തം ലേഖിക

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ മാലിന്യ പുകയെ ചെറുക്കാനായി കൊച്ചിയില്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി.

വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനാണ് നടപടി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കം മാസ്ക് ധരിക്കാനാണ് നിര്‍ദേശം. നിലവില്‍ എത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും വീണാ ജോര്‍ജ് അറിയിച്ചു.

തലവേദന, തൊണ്ടവേദന, കണ്ണുനീറ്റല്‍ എന്നീ പ്രധാന ലക്ഷണങ്ങളുമായി നിലവില്‍ 899 പേര്‍ ചികിത്സ തേടിയതായും കുട്ടികളെയും പ്രായമായവരെയും രോഗബാധിതരെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. പുക ശമിപ്പിക്കാനുള്ള ശ്രമം പത്താം ദിനത്തിലേക്ക് കടന്നപ്പോഴാണ് മാസ്ക് നിര്‍ബന്ധമാക്കിയുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം കൊച്ചിയിലെ മാലിന്യ നീക്കം വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മാലിന്യവണ്ടികള്‍ നാട്ടുകാര്‍ തടഞ്ഞു.