play-sharp-fill
ആക്രിസാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് മോഷണം; കൊല്ലത്ത് തമിഴ് നാടോടി സംഘത്തിലെ മൂന്നു സ്ത്രീകൾ അറസ്റ്റിൽ

ആക്രിസാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് മോഷണം; കൊല്ലത്ത് തമിഴ് നാടോടി സംഘത്തിലെ മൂന്നു സ്ത്രീകൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: ആക്രി സാധനങ്ങൾ ശേഖരിക്കാൻ എന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ് നാടോടി സംഘം ഓച്ചിറയിൽ പിടിയിൽ. സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി, കൗസല്യ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.


ചങ്ങൻകുളങ്ങരയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയത്. അയൽ ജില്ലകളിൽ ഉൾപ്പെടെ ബസുകളിലും മറ്റ് തിരക്കുള്ള സ്ഥലങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളും പേഴ്സും മോഷണം പോകുന്നത് പതിവായിരുന്നു. അത്തരം സ്ഥലങ്ങളിലെല്ലാം തമിഴ് നാടോടി സ്ത്രീകളുടെ സാന്നിധ്യവും പോലീസ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിയായി വസ്ത്രധാരണം ചെയ്തു സാധാരണ യാത്രക്കാരെ പോലെയാണ് ഇവർ പെരുമാറിയിരുന്നത്. കൃത്യമായ മേൽവിലാസമോ മറ്റു വിവരങ്ങളോ ഇല്ലാത്തതിനാൽ ഇവരെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. നാടോടികളുടെ കൂട്ടമായി എത്തുന്ന ഇവർ മൂന്നും നാലും പേരുള്ള സംഘങ്ങളായി തിരിഞ്ഞ് പലസ്ഥലങ്ങളിലാണ് മോഷണം നടത്തുന്നത്.

ഇവരോടൊപ്പം പുരുഷന്മാർ ഉണ്ടാവാറില്ലെന്നും പോലീസ് പറഞ്ഞു. കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മറ്റു ജില്ലകളിലും നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്ന കാര്യം കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് ഓച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാമുദ്ദീൻ അറിയിച്ചു. പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.