കോട്ടയം മെഡിക്കൽ കോളേജിനു സമീപം വാഹനാപകടം ; കൈപ്പുഴ സ്വദേശിയായ ദന്തഡോക്ടറുടെ കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മെഡിക്കൽ കോളേജിനു സമീപം എസ് എം ഇ യ്ക്കു മുന്നിൽ അമിത വേഗതയിലെത്തിയ കാർ കാൽ നടയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ഇടിച്ചു.

എസ്എംഇയിലെ വിദ്യാർത്ഥിനിയെ ഇടിച്ചു വീഴ്ത്തിയ കാർ, രണ്ടു വാഹനങ്ങളിലും ഇടിച്ച ശേഷം റോഡരികിലെ മതിലിൽ ഇടിച്ചാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈപ്പുഴ സ്വദേശിയായ ദന്തഡോക്ടറുടെ ഉടമസ്ഥതയിലുള്ള കാർ ആർപ്പൂക്കര അമ്പലക്കവല ഭാഗത്തു നിന്നും എത്തിയതായിരുന്നു. ബിഎംഡബ്യു കാർ റോഡരികിൽ നിന്ന പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ നിൽക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പരിക്കേറ്റ വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

പെൺകുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി.