കോട്ടയം ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 18,928 വിദ്യാര്‍ത്ഥികൾ ;പരീക്ഷ മാര്‍ച്ച്‌ ഒൻപതു മുതല്‍ 29 വരെ;വിജയശതമാനം ഉയര്‍ത്താനുള്ള ശ്രമത്തിൽ അധ്യാപകരും വിദ്യാര്‍ത്ഥികളും

Spread the love

കോട്ടയം: ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 18,928 വിദ്യാര്‍ത്ഥികളാണ്.ഇത്തവണ വിജയശതമാനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.

video
play-sharp-fill

മാര്‍ച്ച്‌ ഒൻപതു മുതല്‍ 29 വരെയാണ് പരീക്ഷ. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ തുടങ്ങി. 25 നുള്ളില്‍ പൂര്‍ത്തിയാകും. 27 മുതല്‍ ക്ലാസ് മോഡല്‍ പരീക്ഷ തുടങ്ങും.

മാര്‍ച്ച്‌ ഒൻപതിന് ഒന്നാം ഭാഷ പാര്‍ട്ട് 1, 13ന് ഇംഗ്ലീഷ്, 15ന് മൂന്നാം ഭാഷ (ഹിന്ദി / ജനറല്‍ നോളജ്), 17ന് രസതന്ത്രം, 20ന് സോഷ്യല്‍ സയന്‍സ്, 22ന് ജീവശാസ്ത്രം, 24ന് ഊര്‍ജ്ജതന്ത്രം, 27ന് ഗണിതശാസ്ത്രം, 29ന് ഒന്നാം ഭാഷ പാര്‍ട്ട് 2 എന്നിങ്ങനെയാണ് പരീക്ഷകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നിവ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് 12.15 വരെയും മറ്റുള്ള പരീക്ഷകള്‍ 11.15 വരെയുമാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 19,452 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 99.07 ആയിരുന്നു വിജയശതമാനം. 1843 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.