പത്തനംതിട്ട കെട്ടിടനിര്‍മാണ ക്ഷേമനിധി ഓഫിസിൽ അനധികൃത നിയമനം;ആറുവര്‍ഷമായി 16പേര്‍ വിവിധ തസ്തികകളിലായി അനധികൃതമായി ജോലിചെയ്യുന്നതായി കണ്ടെത്തി; മാസംതോറും ശമ്പളയിനത്തില്‍ വേണ്ടത് ലക്ഷങ്ങൾ ; ഇവരിൽ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡിന്‍റെ പത്തനംതിട്ട ഓഫിസില്‍ അനധികൃത നിയമനം.

ജനുവരി 20ന് ജില്ല എംപ്ലോയ്മെന്‍റ് ഓഫിസില്‍ നിന്ന് നടത്തിയ പരിശോധനയില്‍ ആറുവര്‍ഷമായി 16പേര്‍ വിവിധ തസ്തികകളിലായി ദിവസ വേതനാടിസ്ഥാനത്തില്‍ അനധികൃതമായി ജോലിചെയ്യുന്നതായി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂരിഭാഗം പേരും അടൂര്‍, പന്തളം പ്രദേശത്തുനിന്നുള്ളവരാണ്. ക്ലര്‍ക്ക് -9, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ -4, ഓഫിസ് അറ്റന്‍ഡന്‍റ് -2, പാര്‍ട്ട്ടൈം സ്വീപ്പര്‍ -1 എന്നിങ്ങനെ 16പേരാണ് ദിവസവേതനാടിസ്ഥാനതില്‍ 2016 മുതല്‍ ജോലിചെയ്യുന്നത്. സി.പി.എം, സി.ഐ.ടി.യു നേതാക്കളുടെ ശുപാര്‍ശയിലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചതെന്നും നേതാക്കളുടെ ബന്ധുക്കളും ഇതിലുള്ളതായും പറയുന്നു. ലക്ഷങ്ങളാണ് മാസംതോറും ഇവര്‍ക്ക് ശമ്ബളയിനത്തില്‍ വേണ്ടത്.

മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍പോലും ഇക്കൂട്ടത്തിലുണ്ട്. തൂപ്പുകാരിയും ഹെല്‍പറും വരെ വളരെ വേഗം എല്‍.ഡി.സിയായി മാറിയിട്ടുണ്ട്. ഇത്രയും പേര്‍ക്ക് പ്രത്യേകിച്ച്‌ ഇവിടെ ജോലിയൊന്നും ഇല്ലെന്നും പറയുന്നു. ഓഫിസില്‍ മൂന്ന് കമ്ബ്യൂട്ടര്‍ മാത്രമുള്ളപ്പോഴാണ് നാലുപേരെ ഡാറ്റാ എന്‍ട്രിയില്‍ നിയമിച്ചത്.