Thursday, April 23, 2026

ചില സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത വേണം…..! മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്; ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാടുകളിലും വിശദീകരണം തേടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ആദായ നികുതി വകുപ്പ് നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തു.

രണ്ട് മാസം മുന്‍പ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.
ചില സാമ്പത്തിക കാര്യങ്ങളില്‍ മോഹന്‍ലാലില്‍ നിന്ന് വ്യക്തത തേടിയെന്ന് ഐ ടി വൃത്തങ്ങള്‍ അറിയിച്ചു.

വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മൊഴിയെടുക്കല്‍ നാലര മണിക്കൂര്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.