വിവാഹ വാഗ്ദാനം നൽകി പീഡനം ; പെൺകുട്ടിയുടെ പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന 22കാരൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആര്യനാട് സ്വദേശി അനന്തു (22) ആണ് കിളിമാനൂർ പോലീസ് പിടിയിലായത്.

കോളേജിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും പ്രതിയും സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറുകയുമായിരുന്നു.

തുർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.