video
play-sharp-fill

അശ്ലീല ദൃശ്യങ്ങൾ കാണിച്ചും മദ്യം നൽകിയും പതിനാറുകാരനെ വർഷങ്ങളായി പീഡിപ്പിച്ചത് മുപ്പത്തിരണ്ടുകാരി; മൂന്നുവർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കുട്ടിയുടെ മാതാവിന്റെ പരാതിയിൽ യുവതിക്കെതിരെ പോക്സോ കേസ്

അശ്ലീല ദൃശ്യങ്ങൾ കാണിച്ചും മദ്യം നൽകിയും പതിനാറുകാരനെ വർഷങ്ങളായി പീഡിപ്പിച്ചത് മുപ്പത്തിരണ്ടുകാരി; മൂന്നുവർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കുട്ടിയുടെ മാതാവിന്റെ പരാതിയിൽ യുവതിക്കെതിരെ പോക്സോ കേസ്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: പതിനാറുകാരനെ മൂന്ന് വർഷത്തോളം ലൈംഗിമായി പീഡിപ്പിച്ച മുപ്പത്തിരണ്ടുകാരിക്കെതിരെ കേസ്. മഹാരാഷ്ട്ര നാസിക് സ്വദേശിനിയായ 32കാരിയാണ് ആൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ യുവതിക്കെതിരെ കോല്‍സേവാഡി പോലീസ് കേസെടുത്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മൂന്ന് കുട്ടികളുടെ അമ്മയായ ഇവർ പതിനാറുകാരൻ്റെ ബന്ധുവിൻ്റെ അയൽവാസിയാണ്. മുംബൈയിൽ എത്തിയിരുന്ന യുവതി ആൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നതെന്ന് കോല്‍സേവാഡി പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009 മുതൽ 2022 ഡിസംബർ വരെ യുവതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക പീഡനത്തിന് പുറമെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ കുട്ടിയെ കാണിക്കുകയും മദ്യം നൽകിയതായും പരാതിയിലുണ്ട്.

പോക്‌സോ, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.