
സ്വന്തം ലേഖകൻ
പാലക്കാട്: വടക്കഞ്ചേരിയില്‍ സ്വകാര്യ ക്ലിനിക്കല്‍ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റം. എംഎംഎസി ക്ലിനിക്കില്‍ മിനിഞ്ഞാന്ന് രാത്രി 10 മണിക്കാണ് സംഭവം.
ഒൻപത് മാസമായ കുട്ടിയെ പനി ബാധിച്ച നിലയിലാണ് ക്ലിനിക്കില്‍ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ഈ നേരം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ ഭക്ഷണം കഴിക്കാനായി പുറത്തായിരുന്നു. തിരിച്ചു വന്നപ്പോള്‍ ഡോക്ടറുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് ബന്ധുക്കള്‍ ബഹളംവച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പിന്നീട് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ മര്‍ദിച്ചതായി ഡോക്ടര്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചികിത്സ വൈകിയെന്ന് കാണിച്ച് ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്







