Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേരളത്തിലെ പ്രമുഖ സിമിന്റ് വ്യവസായ ശാലയായിരുന്ന ട്രാവൻകൂർ സിമിന്റസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി നൽകാത്തതും പി എഫ് തുക ജീവനക്കാരുടെ വേതനത്തിൽ നിന്നും പിടിച്ചിട്ടും അതു തിരികെ പി എഫ് ൽ അടക്കാത്തതും പ്രോസിക്യൂഷൻ നടപടി വിളിച്ചു വരുത്തുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിയെ ഒരുവിധത്തിലും ന്യായീകരിക്കാൻ ആവാത്തതാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറോളം വിരമിച്ച ജീവനക്കാർ ഫാക്ടറിപ്പടിക്കൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് രാജീവിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി ബി ബിനു, കുര്യൻജോയ്,സി എൻ സത്യനേശൻ, സജിമോൻ മഞ്ഞക്കടമ്പിൽ,അസ്സീസ് ബഡായിൽ, ജോജി കുറത്തിയാടൻ,ജോയ് ചെട്ടിശ്ശേരിൽ,എം സി ബാബു,ജോൺമാത്യു,സക്കീർ ചമ്പള്ളി,മഞ്ജു ചന്ദ്രൻ, എസ് ശ്രീജിത്,ജോബി എബ്രഹാം എന്നിവർ പ്രസംഗിച്ചു.