
തല്ല് കിട്ടിയാ അത് തിരിച്ചു കൊടുക്കണം; അല്ലാതെ പരാതിയുമായി സ്റ്റേഷനിലേക്ക് വന്നേക്കരുത് പരാതിക്കാരനോട് എസ്ഐയുടെ മറുപടി
സ്വന്തം ലേഖകൻ
കൊല്ലം:അഞ്ചാലുംമൂട് എസ്‌ഐയ്‌ക്കെതിരെ ഗുരുതര ആരോപണം. തല്ലുകൊണ്ടെന്ന പരായുമായി എത്തിയ യുവാവിനെക്കൊണ്ട് ആരോപണവിധേയരെ തിരിച്ച് തല്ലിച്ചെന്നാണ് ആക്ഷേപം. പരാതി പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അഞ്ചാലുംമൂട് എസ് ഐ ജയശങ്കര്‍ വിചിത്രമായി പെരുമാറിയെന്നാണ് പരാതിക്കാരനായ യുവാവില്‍ നിന്ന് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ പരാതിപ്പെടുന്നത്.
എസ് ഐ ജയശങ്കറിനെതിരെ സെബാസ്റ്റ്യന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കരിശേരി അമ്പലത്തിന് അടുത്ത് വച്ച് രാഹുല്‍ എന്നയാളുമായി ഉന്തും തള്ളുമുണ്ടായെന്ന് 19 വയസുകാരനായ സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ രാഹുല്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്‌നം പരിഹരിക്കുന്നതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാക്കുളം സ്വദേശിയായ യുവാവിനെക്കൊണ്ട് എസ്‌ഐ തന്നെ തല്ലിച്ചെന്നാണ് യുവാവിന്റെ പരാതി.