
സ്വന്തം ലേഖിക
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തില്‍ വീണ്ടും അപകടം.
ശബരിമല തീര്‍ഥാടകരുമായി വന്ന ബസ്സാണ് പാലത്തിന്‍റെ കമാനത്തില്‍ ഇടിച്ചു തകര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ണാടകയില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കമാനത്തിന് ഇടിച്ച് ബസിൻ്റെ മുകള്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. 30 തീര്‍ത്ഥാടകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.
ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച ഫറോക്ക് പഴയ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പാലത്തിൻ്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്.
എന്നാല്‍ രണ്ട് ബസുകള്‍ക്ക് ഒരേസമയം കടന്നു പോകാന്‍ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്.
പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലം ആയിട്ടും വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷപവും ശക്തമാണ്.