യേശുദാസിൻ്റെ ജന്മദിനം; വ്യത്യസ്തമായി ആഘോഷിച്ച് ‘നിർവൃതി സംഗമം’; എക്സ്റ്റസി സംഗീത സഭയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം പ്രമുഖ സംഗീതാസ്വാദകർ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖിക

കോട്ടയം: മലയാള ഗാന ഗന്ധർവ്വൻ കെ.ജെ.യേശുദാസിൻ്റെ ജന്മദിനം ‘നിർവൃതി സംഗമം’ ആയി കോട്ടയത്ത് ആഘോഷിച്ചു.

‘എക്സ്റ്റസി ‘ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ നടന്ന നിർവൃതി സംഗമം പ്രമുഖ സംഗീതാസ്വാദകർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ.അനിൽ ഐക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിർവൃതി സംഗമത്തിൽ നിരവധി പേർ യേശുദാസിന് ജന്മദിനാശംസകൾ അർപ്പിച്ച് ഗാനങ്ങൾ ആലപിച്ചു.

സത്യൻ കൊട്ടാടിക്കൽ, ചെറിയാൻ ഇരവുചിറ,അശോകൻ എസ്, ജയശ്രീ അശോകൻ, അഡ്വ.ലിജി എൽസ ജോൺ, ആശ സുരേഷ്, രൂപേഷ് ചേരാനല്ലൂർ, ഇന്ദു എൻ പിള്ള, ഭാഗ്യലക്ഷ്മി, രാധാമണി, സെബിൻ സെബാസ്റ്റ്യൻ, രമ്യ ജെ നായർ, അഡ്വ.അജിത് കതിരന്തറ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

കുട്ടികളുടെ കലാപരിപാടികളും ലോകകപ്പ് ഫുട്ബോൾ പ്രവചന മൽസരത്തിൽ കൃത്യമായി ഒന്നും രണ്ടും സ്ഥാനങ്ങളും സുവർണ പാദുക വിജയിയെയും പ്രവചിച്ച സെബിൻ സെബാസ്റ്റ്യൻ, അശോകൻ എസ് എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.

പ്രമുഖ സംഗീതാസ്വാദകനായി തെരഞ്ഞെടുക്കപ്പെട്ട സത്യൻ കൊട്ടാടിക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. യേശുദാസിന് ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് കോട്ടയത്ത് ആദ്യമായാണ് പൊതുപരിപാടി സംഘടിപ്പിക്കുന്നത്.