കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം; ഡയറക്ടർ രാജി വെക്കണമെന്ന ആവശ്യം ശക്തം; യുവമോർച്ച കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
സ്വന്തം ലേഖിക
കോട്ടയം: യുവമോർച്ച കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
ജാതി വിവേചനം നടത്തുന്ന ഡയറക്ടർ രാജി വാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ അർ ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാക്ഷരകേരളത്തിന് അപമാനമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംഭവങ്ങൾ എന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടത് കൊണ്ട് പ്രശ്ന പരിഹാരം ആകില്ലന്നും ജാതി തിരിച്ച് ടോയ്ലറ്റ് പോലും ക്‌ളീൻ ചെയ്യിക്കുന്ന ഡയരക്ടറെ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുവമോർച്ച നാഷണൽ സെക്രട്ടറി ശ്യാം രാജ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് സംസ്ഥാന സെക്രട്ടറി വിഷ്ണു വഞ്ചിമല, ബിജെപി ജില്ലാ സെക്രട്ടറിമാർ വിനൂപ് വിശ്വ സോബിലാൽ ജില്ലാ ട്രഷറർ ഡോക്ടർ ശ്രീജിത്ത് ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് യുവമോർച്ച ഭാരവാഹികൾ വിനോദ്, സബിൻ, വിശാഖ് ഇടമുറി ഹരികൃഷ്ണൻ, മണിക്കുട്ടൻ , രോഹൻ , മനു അതുൽ അനൂപ് പായിപ്പാടൻ , ജിഷ്ണു പ്രസന്നകുമാർ, ശ്രീകുമാർ, റെജിമോൻ, വിഷ്ണുതങ്കച്ചൻ ശ്രീകാന്ത് ഭരണങ്ങാനം, അനൂപ് തുടങ്ങിയവർ സംസാരിച്ചു.