വിവാഹ വാഗ്ദാനം നൽകി പീഡനം ; മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു ; വീടും സ്ഥലവും എഴുതി നൽകണമെന്ന് ഭീഷണി ; യുവതിയുടെ പരാതിയിൽ പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുന്നംകുളം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി.ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്.

കേച്ചേരി സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
ഭർത്താവ് മരിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി 2020 മുതൽ 22 വരെ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ ഇയാൾ മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.