play-sharp-fill
ലിഫ്റ്റിൽ നിന്ന് വീണ് മരിച്ച വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മകൻ്റെ മൃതദേഹം കൊണ്ടുവരുന്നതിന് പോയ സഹോദരനെ ബാംഗ്ലൂരിൽ കാണാതായി; അനുജന്റെ മരണമുണ്ടാക്കിയ മാനസികസംഘർഷം  മൂലം മാറി നില്ക്കുന്നുവെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും യുവാവിന്റെ വോയിസ് മെസേജ്;  ‘ബോഡി കോട്ടയത്തെത്തിച്ചു; സഹോദരനായി തെരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ബംഗളൂരുവിൽ ലിഫ്റ്റിൽ നിന്ന് വീണ് മരിച്ച വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടിയുടെ മകൻ ശരൺ വി.മോഹന്റെ സഹോദരൻ ശരത്തിനെ കാണാതായതായി വിവരം. അനുജന്റെ മ‍ൃതദേഹം കൊണ്ടുവരുവാനായി ബന്ധുക്കൾക്കൊപ്പം ബാം​ഗ്ലൂർക്ക് പോയതാണ് ശരത്ത്. ബോഡി അവിടെ നിന്നും നാട്ടിലേക്ക് അയച്ച ശേഷമാണ് ശരത്തിനെ കാണാതാകുന്നത്.

എന്നാൽ സഹോദരന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ലെന്നും, മാറി നില്ക്കുകയാണെന്നും ശരത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വോയിസ് മെസേജ് അയച്ചിട്ടുണ്ട്. സഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയില്ലെന്നും ശരത്തിന്റെ വോയിസ് മെസേജിൽ പറയുന്നു. നാട്ടിൽ കോൺട്രാക് ജോലികൾ ചെയ്യുന്നയാളാണ് ശരത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ശരൺ മരിച്ചത്. ശരണിന്റെ ഇരട്ട സഹോദരനാണ് ശരത്ത്.