
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വെടിപ്പുരയ്‌ക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.
ആലപ്പുഴ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാറാ(47)ണ് മരിച്ചത്. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയാണ് പൊട്ടിതെറി ഉണ്ടായത്. ജയകുമാറിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് അന്ത്യം സംഭവിച്ചത്.
ജയകുമാറിനൊപ്പം ചെങ്ങന്നൂർ സ്വദേശികളായ രജീഷ്, അമൽ എന്നിവർക്കും പരിക്കേറ്റിരുന്നു.



