സംസ്ഥാനത്ത് ഇന്നും (04/01/2023)സ്വർണവിലയിൽ വർദ്ധനവ് ; ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്ന് 40,880 രൂപയായി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 400  രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,880 രൂപയാണ്.  

video
play-sharp-fill

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5110  രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും നിന്നുയർന്നു. 10 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4220  രൂപയാണ്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് -5110
പവൻ -40,880