
സ്വന്തം ലേഖകൻ
കാസർഗോഡ്: കാഞ്ഞങ്ങാട് ട്രെയിനിൽ നിന്ന് പാളത്തിനരികിലേക്ക് തെറിച്ച് വീണ് യുവാവ്. ഗുരുതരമായ പരുക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിക്കര റെയിൽവെ സ്റ്റേഷനിലെ ഇരു പാളങ്ങൾക്കുമിടയിലുള്ള ഭാഗത്തേക്കാണ് വീണത്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള എറണാകുളം – പൂനൈ എക്സ്പ്രസ് കടന്നു പോയതിനു പിന്നാലെയാണ് യുവാവിനെ പാളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്കുൾപ്പടെ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം യുവാവിനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.