Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂര്‍: ഇന്‍സ്റ്റഗ്രാം വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍.

കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനെയാണ് (24) തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയില്‍ നിന്ന് നാല് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. വിദേശത്തായിരുന്ന പ്രതി എത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ സിറ്റി ക്രൈം ഇന്‍സ്‌പെക്ടര്‍ എഎ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫോണില്‍ മറ്റ് സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എഎ അഷ്‌റഫിനൊപ്പം സബ് ഇന്‍സ്‌പെക്ടര്‍ എംഒ നൈറ്റ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിബി അനൂപ്, പി വിശാല്‍ എന്നിവരും ഉണ്ടായിരുന്നു.