ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്,   ആശംസ നേരുന്നതും ഇസ്ലാമിക വിരുദ്ധം ; വിവാദ പോസ്റ്റുമായി ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്ക്  ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്, ആശംസ നേരുന്നതും ഇസ്ലാമിക വിരുദ്ധം ; വിവാദ പോസ്റ്റുമായി ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്ക് ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ദില്ലി: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ മുസ്ലീം വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീര്‍ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിര്‍ നായിക്കിന്‍റെ വിവാദ പ്രസ്താവന.

‘അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- സക്കീർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. അദേഹത്തിന്റെ പോസ്റ്റിന് താഴെ സക്കീര്‍ നായിക്കിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും ഒട്ടേറെ പേര്‍ കമന്റിട്ടു. ഒട്ടേറെ മലയാളികളും പ്രതിഷേധ കമന്റുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് കമന്‍റുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :